മകളോട് കൊടും ക്രൂരത, വീഡിയോ ക്ലിപ്പുകൾ മുൻ ഭാര്യക്ക് അയച്ച് നൽകും;ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

  • 15/03/2022

കുവൈത്ത് സിറ്റി: പ്രായപൂർത്തിയായ മകളോട് ക്രൂരമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത കുവൈത്തി പൗരനെ ആറ് മാസത്തെ കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. കുട്ടിയുടെ അമ്മയായ തന്റെ മുൻഭാര്യയോടുള്ള പ്രതികാരമായാണ് പ്രതി മർദ്ദനത്തെയും ക്രൂരമായ പെരുമാറ്റത്തെയും കണ്ടത്. കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ മുൻ ഭാര്യക്ക് അയച്ച് നൽകുകയും ചെയ്തിരുന്നു. കുട്ടിയെ ശാരീരികമായും മാനസികമായും മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കുറ്റങ്ങളാണ് പ്രതിക്ക് മേൽ പ്രോസിക്യൂഷൻ ചുമത്തിയത്.

കൂടാതെ, ഒരു പിതാവിൽ നിന്ന് കുട്ടിക്ക് സ്വാഭാവികമായി ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളും പരിചരണവും നിഷേധിക്കപ്പെട്ടുവെന്നും പ്രോസികൃഷൻ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും അവളുടെ മുഖത്തടിക്കുന്നതിന്റെയും പുകവലിക്കാൻ നിർബന്ധിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പ്രതി മുൻ ഭാര്യക്ക് അയച്ച് നൽകിയത്. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അയാൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും അഭിഭാഷകൻ അബ്‍ദുൾ മൊഹ്സെൻ അൽ ഖത്തൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News