ഇറക്കുമതി ചെയ്ത 511 മദ്യക്കുപ്പികളുമായി വിദേശ പൗരൻ കുവൈത്തിൽ പിടിയിൽ

  • 15/03/2022

കുവൈറ്റ് സിറ്റി:  ഇറക്കുമതി ചെയ്ത 511 കുപ്പി മദ്യവുമായി വിദേശ പൗരനെ മെഹ്ബൂല  മേഖലയിൽ വച്ച്  സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.  മദ്യക്കച്ചവടം നടത്തുന്നതിനിടെ ഫിൻറാസ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള മിനിസ്ട്രി ഓഫ് ഇന്റീരിയർ  സംഘമാണ്  പ്രതിയെ പിടികൂടിയത്. പ്രതികളിൽ നിന്ന് വൻതുകയും പിടിച്ചെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related News