വേലക്കാരിയെന്ന വിളി ഇനി വേണ്ട; ഗാർഹിക തൊഴിലാളി എന്ന പദത്തിന് അംഗീകാരം

  • 16/03/2022

കുവൈത്ത് സിറ്റി: മനുഷ്യാവകാശ മേഖലയിൽ സുപ്രധാനമായ തീരുമാനമെടുത്ത് കുവൈത്ത് പാർലമെൻ്റ്. ചൊവ്വാഴ്ച ചേർന്ന ദേശീയ അസംബ്ലിയിൽ “മെയ്ഡ്  ” എന്ന പദത്തിന് പകരം “ഡൊമസ്റ്റിക് വർക്കർ ” എന്ന പദം കൊണ്ടുവരുന്ന കരട് നിയമത്തിനാണ് അംഗീകാരമായത്. കുവൈത്തിലെ എല്ലാ നിയമങ്ങളും, പ്രത്യേകിച്ച് മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ അന്തർദേശീയ നിയമങ്ങളുടെ മാതൃകയിലാണെന്ന് ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.

ഹാജരായ 33 എംപിമാരിൽ ഒരാളൊഴിച്ച് 32 എംപിമാരുടെയും അംഗീകാരം നേടിയാണ് നിയമം പാസായത്. ഗാർഹിക തൊഴിൽ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളിലോ മറ്റ് നിയമങ്ങളിലോ "വേലക്കാരി" എന്ന പദം ഉപയോഗിക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏജൻസികളും കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭേദഗതി കൊണ്ട് വരുന്നതിനുള്ള കാരണം ഇതാണെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News