സഹേൽ ആപ്പില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം ആരംഭിച്ചു.

  • 16/03/2022


കുവൈത്ത് സിറ്റി : സഹേൽ ആപ്ലിക്കേഷനില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സേവനം ചേർത്തതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഔദ്യോഗിക വക്താവ് യൂസഫ് കാസിം അറിയിച്ചു.ഇതോടെ ടെലിഫോൺ സേവനങ്ങൾക്കായുള്ള ബില്ലുകളും മറ്റ് സേവനങ്ങളും സഹേൽ ആപ്പ് വഴി അടക്കുവാന്‍ സാധിക്കും. ഉപഭോക്താവിന് കുടിശ്ശിക സംബന്ധിച്ച വിവരങ്ങളും ആപ്പ് വഴി ലഭിക്കും. ഇ ഗവേര്‍ണരന്‍സിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും വേഗതയും വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് ഇലക്ട്രോണിക് രീതിയിൽ എളുപ്പത്തില്‍  ഇടപാടുകൾ നടത്താനും ലക്ഷ്യമിട്ടുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനാണ് സഹേല്‍. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News