കുവൈത്തിലെ റെസ്റ്റോറന്റ് , കഫേ മേഖലകളിൽ പ്രവാസി തൊഴിലവസരങ്ങളുടെ കുതിപ്പ്

  • 16/03/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്ക് അടക്കം സാക്ഷ്യം വഹിച്ച കഴിഞ്ഞ നാല് വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ദേശീയ, വിദേശ തൊഴിലാളികളുടെ സൂചകങ്ങളിൽ കുതിച്ചുചാട്ടമുണ്ടായതായി കണക്കുകൾ. തൊഴിൽ വിപണി വിവര സംവിധാനങ്ങളെക്കുറിച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല പ്രധാന മേഖലകളിലും, പ്രത്യേകിച്ച് നിർമ്മാണം, കൃഷി,  മത്സ്യബന്ധനം, ചില്ലറ വിൽപ്പന, മോട്ടോർ വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും അറ്റകുറ്റപ്പണികൾ, ജലവിതരണം എന്നിവയിൽ ഗണ്യമായ കുറവുണ്ടായി.

കൂടാതെ ശുചിത്വം, മാലിന്യ സംസ്‌കരണമടക്കമുള്ള മേഖലയിലും കുറവ് രേഖപ്പെടുത്തി. പക്ഷേ, താമസ-ഭക്ഷണ സേവന മേഖലയിലെ തൊഴിൽ നിരക്ക് ഗണ്യമായി വർദ്ധിച്ചു. റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെയുള്ള താമസ-ഭക്ഷണ സേവന മേഖലയിൽ രജിസ്റ്റർ ചെയ്ത തൊഴിൽ നിരക്ക് 2018 നും 2021 നും ഇടയിൽ 93,776 തൊഴിലാളികളിൽ നിന്ന് 831,5,79 തൊഴിലാളികളായി കൂടി. 737,803 തൊഴിലാളികളുടെ അവിശ്വസനീയമായ വർധനവാണ് ഈ മേകലയിൽ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News