യുഎസിൽ നിന്ന് ആയുധം വാങ്ങൽ; ആ​ഗോള തലത്തിൽ കുവൈത്ത് 22-ാം സ്ഥാനത്ത്

  • 16/03/2022

കുവൈത്ത് സിറ്റി: അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന 25 രാജ്യങ്ങളും പട്ടിക പുറത്ത് വിച്ച് 24/7 വാൾ സ്ട്രീറ്റ് വെബ്സൈറ്റ്. ആ​ഗോള തലത്തിൽ ഈ ലിസ്റ്റിൽ കുവൈത്ത് 22-ാം സ്ഥാനത്താണ്. ​ഗൾഫ് രാജ്യങ്ങളെ മാത്രം പരി​ഗണിക്കുമ്പോൾ കുവൈത്ത് അവസാനത്തേതിൽ നിന്ന് രണ്ടാം സ്ഥാനത്തുമാണ്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ കുവൈത്ത് 1.37 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്കയിൽ നിന്ന് വാങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇതേ കാലയളവിൽ വാങ്ങിയ ആകെ ആയുധങ്ങളില്ഡ 75.4 ശതമാനവും യുഎസ്എയിൽ നിന്നുള്ള ഇറക്കുമതിയാണ്. അതേസമയം, 2020ൽ കുവൈത്ത് പ്രതിരോധ മേഖലയിൽ ആകെ ചെലവാക്കിയത് 6.94 ബില്യൺ ഡോളറാണ്, അതായത് ജിഡിപിയുടെ 6.5 ശതമാനം. ആ​ഗോള തലത്തിലുള്ള പട്ടികയിൽ ഒമാനാണ് 25-ാം സ്ഥാനത്തുള്ളത്. 

0.78 ബില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങളാണ് ഒമാൻ  2010 മുതൽ 2020 വരെയുള്ള കാലയളവിൽ യുഎസിൽ നിന്ന് വാങ്ങിയത്. മൊറോക്കോ ആണ് 17-ാം സ്ഥാനത്തുള്ളത്. ഈ കാലയളവിൽ യുഎസിൽ നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിയത് സൗദി അറേബ്യയാണ്. യുഎഇ നാലാമതും ഖത്തർ 11-ാം സ്ഥാനത്തുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News