കുവൈത്തില്‍ കുട്ടികള്‍ക്കിടെയിലെ കാന്‍സര്‍ നിരക്ക് 4.3 ശതമാനം

  • 16/03/2022

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുതിര്‍ന്നവര്‍ക്കിടയിലുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കിടെയിലെ കാന്‍സര്‍ നിരക്ക് വളരെ കുറവാണെന്ന് ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിനിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അല്‍ സലാഹ്. രാജ്യത്ത് കാന്‍സര്‍ ബാധിതരായ കുട്ടികളുടെ എണ്ണം 120 ആണ്. ആകെ കാന്‍സര്‍ ബാധിതരാവരില്‍ 4.3 ശതമാനം ആണ് കുട്ടികളുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2017 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കുവൈത്ത് കാൻസർ നിയന്ത്രണ കേന്ദ്രത്തിലെ കാൻസർ രജിസ്ട്രി പ്രകാരമുള്ള കണക്കാണിത്.

കാന്‍സര്‍ ബാധിച്ച കുട്ടികളില്‍ 52.1 ശതമാനമാണ് ആണ്‍കുട്ടികളുള്ളത്. 53.8 ശതമാനം പേര്‍ 10 വയസില്‍ താഴെയുള്ള കുട്ടികളാണ്. 40.3 ശതമാനം കേസുകൾ ഹെമറ്റോമ ആണെന്ന് രോഗനിർണയം നടത്തിയിട്ടുണ്ട്. കൂടാതെ 55.5 ശതമാനത്തിലധികം പേർക്ക് ടിഷ്യു ട്യൂമറുകൾ ഉണ്ടെന്നും കണ്ടെത്തി.  അണുബാധകളുടെ എണ്ണത്തിന്റെ 29.4 ശതമാനത്തിനാണ് ചികിത്സയായി ശസ്ത്രക്രിയ വേണണെന്ന് അംഗീകരിച്ചത്. 74.8 ശതമാനത്തിന് കീമോതെറാപ്പിയും 14.3 ശതമാനത്തിന് റേഡിയോതെറാപ്പിയും നടത്തി. 89.1 ശതമാനം കുട്ടികള്‍ ഇപ്പോഴും ജീവിതം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News