കുവൈത്തി കുടുംബത്തിന് നൽകിയിരുന്നത് മാലിന്യം കലർത്തിയ ഭക്ഷണം; ഇന്ത്യക്കാരിയായ ജോലിക്കാരി അറസ്റ്റിൽ

  • 16/03/2022

കുവൈത്ത് സിറ്റി: കുവൈത്തി കുടുംബത്തിന് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകിയ സംഭവത്തിൽ ഇന്ത്യക്കാരിയായ ഗാർഹിക തൊഴിലാളി അറസ്റ്റിൽ. കുവൈത്തി പൗരൻ തന്റെ ഗാർഹിക തൊഴിലാളി ഭക്ഷണത്തിൽ മാലിന്യം കലർത്തുന്നതിൻ്റെ ഒരു വീഡിയോ ക്ലിപ്പ് സഹിതമാണ് സുരക്ഷാ അധികാരികളെ വിവരം അറിയിച്ചത്.തങ്ങളുടെ  ജോലിക്കാരി  തയ്യാറാക്കുന്ന ഭക്ഷണത്തിന് രുചിയിൽ മാറ്റമുണ്ടെന്നും മോശം മണമുണ്ടെന്നും കുവൈത്തി കുടുംബത്തിന് കഴിഞ്ഞ ദിവസങ്ങളിൽ തോന്നിയിരുന്നു.

ഇതോടെ തൊഴിലാളി അറിയാതെ തന്നെ അടുക്കളയിൽ ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ  കുവൈത്തി കുടുംബം ശരിക്കും ഞെട്ടിപ്പോയി. ഗാർഹിക തൊഴിലാളി തങ്ങൾക്കുള്ള ഭക്ഷണപാനീയങ്ങളിൽ ഒരു പാത്രത്തിൽ നിന്ന് ദ്രാവക രൂപത്തിലുള്ള മാലിന്യം ചേർക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിൽ തൊഴിലാളി കുറ്റം സമ്മതിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരയിലേക്ക് റൂം മാറ്റിയതിനാൽ  കുടുംബത്തോടുള്ള പക തീർക്കാൻ മനഃപൂർവം ഇത് ചെയ്യുകയായിരുന്നുവെന്നാണ് തൊഴിലാളി പറഞ്ഞത്. ഇവരെ നാടുകടത്താൻ ഉത്തരവായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News