ഇളവുകൾ വന്നതോടെ കുവൈത്തിൽ വിസ കച്ചവടം വീണ്ടും ഭീഷണിയാകുന്നു

  • 17/03/2022

കുവൈത്ത് സിറ്റി: രണ്ട് വർഷത്തോളം നീണ്ട കൊവിഡ് പ്രതിസന്ധിക്ക് ശേഷം വ്യാപകമായ ഇളവുകൾ നൽകിയതോടെ വിസ കച്ചവടം വീണ്ടും ഭീഷണി ഉയർത്തി തുടങ്ങി. തൊഴിൽ വിപണി ഇപ്പോൾ തിരിച്ചുവരവിൻ്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണ് തൊഴിലിനായുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ആവശ്യകതയും ഉയർന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉപയോഗിച്ച് കൊണ്ടുള്ള റെസിഡൻസി വാങ്ങലുകളും കൈമാറ്റ കരാറുകളും വർദ്ധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഉൾപ്പെടെ വഴിയുള്ള റെസിഡൻസി വ്യപാരത്തിൻ്റെ പരസ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. വ്യാജ കമ്പനികളും ആളുകളും റെസിഡൻസി നൽകാനാകുമെന്നും സർക്കാർ, സ്വകാര്യ കരാറുകൾ ട്രാൻസ്ഫർ ചെയ്യാനാകുമെന്നും വിശ്വസിപ്പിച്ച് പണം തട്ടുകയാണ് പതിവ്. ഫേസ്ബുക്കിൽ അടക്കം ഇത്തരം റെസിഡൻസി ട്രേഡ് നടത്തുന്ന പേജുകൾ സജീവമായിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News