കുവൈത്തി കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തു

  • 17/03/2022

കുവൈത്ത് സിറ്റി: അർദിയയിൽ കുവൈത്തി കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രവാസി ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തു. തൻ്റെ തന്നെ വസ്ത്രങ്ങൾ ഉപയോഗിച്ച് സെല്ലിനുള്ളിൽ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് റിലേഷൻസ് ആണ് അറിയിച്ചത്.  അൽ അർദിയയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് പ്രവാസി കൊലപ്പെടുത്തിയത്.

പ്രവാസിയുടെ  മൃതദേഹം പരിശോധിച്ചുവെന്നും ഒരു തരത്തിലുള്ള മുറിവുകളോ ചതവുകളോ ശരീരത്തിൽ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ സംഭവം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പബ്ലിക്ക് പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News