ഹവല്ലിയിൽ പരിശോധന; 21 കാറുകള്‍ നീക്കം ചെയ്തു

  • 17/03/2022


കുവൈത്ത് സിറ്റി:  ഹവല്ലി മുനിസിപ്പാലിറ്റിയിലെ പൊതു ശുചീകരണ, റോഡ് പ്രവൃത്തി വകുപ്പ് സാൽമിയ ഏരിയയിലും ഹവല്ലി സ്ക്വയറിലും  ഫീൽഡ് ടൂർ നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ഗതാഗതം തടസപ്പെടത്തുന്നതും വാഹനം ഓടിക്കുന്നവരുടെ കാഴ്ചയെ മറയ്ക്കുന്നതുമായ എല്ലാ വസ്തുക്കളും നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയത്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനായാണ് ഫീല്‍ഡ് ടൂര്‍ നടത്തിയതെന്ന് ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് വർക്ക്സ് വകുപ്പിന്റെ ഡയറക്ടർ മുഹമ്മദ് അൽ ജബാ പറഞ്ഞു. 

പരിശോധനയില്‍ ഉപേക്ഷിച്ചതടക്കം 21 കാറുകള്‍ നീക്കം ചെയ്തു. മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് ശേഷമാണ് അധികൃതര്‍ കടുത്ത നടപടികളിലേക്ക് കടന്നത്. നീക്കപ്പെട്ട വാഹനങ്ങള്‍ മുനിസിപ്പാലിറ്റിയുടെ കാര്‍ റിസര്‍വേഷന്‍ സൈറ്റിലേക്ക് മാറ്റി. ഫീല്‍ഡ് ടൂറുകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News