വിലക്കയറ്റം; സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ

  • 17/03/2022

കുവൈത്ത് സിറ്റി : രാജ്യത്തെ വിലക്കയറ്റം ആഗോള പ്രതിഭാസത്തിന്‍റെ ഭാഗമായുള്ളതാണെന്നും കൃതിമ വിലക്കയറ്റം തടയുന്നതിനായുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതായും വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ പറഞ്ഞു.റഷ്യൻ-ഉക്രേനിയൻ യുദ്ധവും കൊവിഡിന്‍റെ വ്യാപനവും ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തെയും ചരക്കുനീക്കത്തിന്റെ ചെലവും വർധിപ്പിച്ചിട്ടുണ്ട്. അന്യായമായ വിലവർദ്ധനക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും. 

ഇതിനായി മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതേസമയം ന്യായമായ വില ലഭിക്കേണ്ടത് വ്യാപാരികളുടെയും ഉൽപാദകരുടെയും നിലനിൽപിന്റെ പ്രശ്നമാണെന്നും മന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും സാധനലഭ്യത ഉറപ്പാക്കാനാവശ്യമായ മുന്നൊരുക്കവും ജാഗ്രതയും സർക്കാർ നടത്തുന്നുണ്ടെന്ന് ഫഹദ് അൽ ശരീആൻ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News