കുവൈത്തില്‍ നാലാം ഡോസ് വാക്സിൻ നൽകാൻ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി

  • 17/03/2022

കുവൈത്ത് സിറ്റി : ലോകത്താകെ കോവിഡ് പടരുന്ന സാഹചര്യത്തിൽ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകാൻ കുവൈത്തിന് പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മുന്നാം ഡോസ് നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും രാജ്യത്തെ എല്ലാവരോടും  മൂന്നാം ഡോസ് സ്വീകരിക്കാൻ അദ്ദേഹം  അഭ്യർത്ഥിച്ചു. 

നേരത്തെ ഗള്‍ഫ്‌ രാജ്യമായ ബഹറിന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി നാലാം ഡോസ് വിതരണം ചെയ്തിരുന്നു. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് പ്രധാനമായും നാലാം ഡോസ് വിതരണം ചെയ്യുന്നത്. ലോകത്ത് ആദ്യമായി ഇസ്രയേലാണ്  നാലാം ഡോസ് വാക്സിൻ വിതരണം ആരംഭിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News