മുൻകരുതൽ നടപടികൾ തുണച്ചു; കുവൈത്തിൽ കൊവിഡ് നിരക്ക് കുറഞ്ഞു

  • 17/03/2022

കുവൈത്ത് സിറ്റി: രാജ്യത്ത് തുടരുന്ന മുൻകരുതൽ നടപടികൾ കൊവിഡ് ബാധ നിരക്ക് കുറച്ചതായി വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225 പുതിയ കൊറോണ വൈറസ്  കേസുകളാണ് റിപ്പോർട്ട് ചെയ്തത് , 507  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിയും  നേടി.

കുവൈത്തിൽ കൊവിഡ് കണക്കുകളിലെ ആശ്വാസത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ആകെ ജനസംഖ്യയുടെ 85 ശതമാനത്തിനും വാക്സിൻ നൽകാനായി എന്നതാണ് അതിൽ ഏറ്റവും പ്രധാനം. രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കാതിരിക്കാനുള്ള ബോധവത്കരണവും വിജയം കണ്ടു.

അതേ സമയം, രാജ്യത്ത് ഇതുവരെ പൗരന്മാരും താമസക്കാരുമായി 917,900 കൊവിഡ് വാക്സിൻ ബുസ്റ്റർ ഡോസ് സ്വീകരിച്ചുവെന്നാണ് കണക്കുകൾ. ഈ ആഴ്ചയും തുടക്കത്തിലുള്ള കണക്കാണിത്. ആദ്യ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 3,277,024 ആണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News