മുന്‍കരുതലുകള്‍ പാലിച്ച് കുവൈത്തിൽ സ്കൂളുകളുടെ കലാ-കായിക പ്രവര്‍ത്തനങ്ങൾ പുനരാരംഭിക്കും

  • 17/03/2022

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് സ്കൂളുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാന്‍ തീരുമാനമായതായി വിദ്യാഭ്യാസ വികസനത്തിനും പ്രവർത്തനങ്ങൾക്കും അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഫൈസല്‍ അല്‍ മക്സയ്ദ്  . വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിലും സ്കൂളിന്‍റെ പ്രവർത്തനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 

ഇത്തരം സ്കൂൾ ആക്ടിവിറ്റികൾ  വിദ്യാർത്ഥികളിൽ പെരുമാറ്റ മൂല്യങ്ങൾ വർദ്ധിപ്പിക്കും. ഒപ്പം അവരുടെ വ്യക്തിത്വവും ജീവിതവും മെച്ചപ്പെടുത്തുകയും ചെയ്യും. കൊവി‍ഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്കൂളുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News