മാസങ്ങളായി ശമ്പളമില്ല; കുവൈത്തിൽ സ്കൂളുകളിലെ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

  • 17/03/2022

കുവൈത്ത് സിറ്റി: ശുചീകരണ കമ്പനികളിലെ നൂറുകണക്കിന് തൊഴിലാളികൾ ശമ്പളം നൽകാത്തതിനാൽ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്യൂട്ടിക്ക് മടങ്ങിയെത്തിയില്ല. ഫര്‍വാനിയ ഒഴിച്ച് അഞ്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇവരുമായി മന്ത്രാലയത്തിന് കരാറുമുണ്ട്. 

ശുചീകരണ കമ്പനികൾക്ക് പുതിയ കരാർ നൽകുന്നതോടെ വിദ്യാഭ്യാസ മന്ത്രാലയം നേരിടുന്ന  ശുചിത്വ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം കമ്പനിയുമായി ചർച്ച നടത്തിയതിന് ശേഷം ഒരു പരിഹാരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ട്. ജൂലൈയിലാണ് കമ്പനിക്ക് അവസാനമായി പണം നൽകിയത്. തുടര്‍ന്ന് നിയമലംഘനങ്ങൾ കാരണം അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു.

Related News