അർദിയ കേസ് പ്രതിയുടെ ആത്മഹത്യ; കുവൈറ്റ് സെൻട്രൽ ജയിലിൻ്റെ സുരക്ഷ കൂട്ടി

  • 18/03/2022

കുവൈത്ത് സിറ്റി: അർദിയ കൊലപാതക കേസ് പ്രതി ജയിലിനുള്ളിൽ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ സെൻട്രൽ പ്രിസണിലെ സുരക്ഷ വർധിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഇന്ത്യക്കാരനായ പ്രവാസി മൂന്നംഗ കുവൈത്തി കുടുംബത്തെ കൊലപ്പെടുത്തിയത്. പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അതോറിറ്റികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെല്ലിനുള്ളിലെ സുരക്ഷ സംബന്ധിച്ചും ജയിലിനുള്ളിലെ സുരക്ഷാ ക്യാമറകളുടെ പ്രവർത്തനത്തെ കുറിച്ചും പരിശോധനകൾ നടത്തും.

ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സെല്ലുകളിൽ അധികൃതർ പരിശോധനയും നടത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ദിനെപാടു സ്വദേശി പില്ലോല വെങ്കിടേഷ് (35) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് വർഷം മുമ്പാണ് വെങ്കിടേഷും ഭാര്യ സ്വാതിയും കുവൈത്തിലെത്തിയത്. അഞ്ച് ദിവസം മുമ്പ് സ്വാതിയെ ഇന്ത്യയിലേക്ക് തിരികെ അയച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News