കർശന ട്രാഫിക്ക് പരിശോധന നടത്തി അധികൃതർ; കുവൈത്തിൽ 17 പേർ അറസ്റ്റിൽ

  • 18/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വാഹന പരിശോധനകൾ നടത്തി അധികൃതർ. സുലൈബിയ പ്രദേശം, ഹവല്ലി , മൈദാൻ ഹവല്ലി എന്നിവിടങ്ങളിലായാണ് വിവിധ മേലെകൾ ചേർന്ന് രൂപീകരിച്ച സംയുക്ത കമ്മിറ്റികൾ ചേർന്ന് പരിശോധന നടത്തിയത്. ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടർ വ്യാവസായിക മേഖലകളിലെ വർക്ക്ഷോപ്പുകളിലും ഫീൽഡ് ക്യാമ്പയിനുകൾ തുടർന്നു.

420 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടു.  12 വാഹനങ്ങൾ റിസർവേഷൻ ഗാരേജിലേക്ക് റഫർ ചെയ്തപ്പോൾ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്ത മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. തൊഴിൽ നിയമവും റെസിഡൻസി നിയമങ്ങളും ലംഘിച്ചതിന്  17 പേരാണ് അറസ്റ്റിലായത്. ലൈസൻസ്' ഇല്ലാതെ വാഹനമോടിച്ച അഞ്ച് കുട്ടികളെയും  പിടികൂടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News