റമദാൻ ആരംഭം ഏപ്രിൽ രണ്ടിന്; വിദഗ്ധൻ അൽ മർസൂഖിൻ്റെ പ്രവചനങ്ങൾ ഇങ്ങനെ

  • 18/03/2022

കുവൈത്ത് സിറ്റി: വിശുദ്ധ മാസമായ റമദാൻ ആരംഭിക്കാൻ സാധ്യതയുള്ള തീയതി സൂചിപ്പിച്ചതിന് ശേഷം ഇതിൽ കൂടുതൽ വ്യക്തത അഭ്യർത്ഥിച്ചുകൊണ്ട് നിരവധി സന്ദേശങ്ങൾ തനിക്ക് ലഭിച്ചതായി ജ്യോതിശാസ്ത്ര വിദഗ്ധൻ അഡെൽ അൽ മർസൂഖ്. 1443 വർഷത്തെ റമദാൻ മാസത്തിന്റെ ആരംഭം 2022 ഏപ്രിൽ രണ്ടിന് ആയിരിക്കുമെന്നാണ് പ്രവചനം. 

റമദാനിലെ ആദ്യ ദിവസത്തെ നോമ്പ് കാലയളവ് 14:53 മണിക്കൂറായിരിക്കുമെന്നും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള ദിവസത്തിന്റെ ദൈർഘ്യം ഏകദേശം 13:30 മണിക്കൂറാകുമെന്നും അദ്ദേഹം അറിയിച്ചു.ഈ വർഷത്തെ റമദാൻ 30 ദിവസം കൃത്യമായി പൂർത്തിയാക്കപ്പെടുമെന്നും, മെയ് 2 ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും  അൽ മർസൂഖ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News