വൃക്ക മാറ്റിവെയ്ക്കൽ; കുവൈത്തിൽ 95 ശതമാനം ശസ്ത്രക്രിയകളും വിജയം

  • 19/03/2022

കുവൈത്ത് സിറ്റി: വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളുടെ വിജയ നിരക്കിൽ കുവൈത്ത് വളരെയേറെ മുന്നിലാണെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ്. രാജ്യത്ത് നടത്തുന്ന വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളിൽ 95 ശതമാനവും വിജയകരമാണെന്ന് അദ്ദേഹം അറിയിച്ചു.  രാജ്യാന്തര നിലവാരത്തിൽ മികച്ച ചികിത്സ സൗകര്യങ്ങളോടെ 2300ൽ അധികം ഡയാലിസിസുകളാണ് രാജ്യത്ത് നടക്കുന്നത്.

2020ൽ രാജ്യത്ത്  62 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടത്തിയത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ സുപ്രധാന സ്പെഷ്യാലിറ്റിയിൽ നൽകുന്ന നൂതന സേവനങ്ങൾ മുൻഗണനകളോടും ലക്ഷ്യങ്ങളോടും ഉള്ള പ്രതിബദ്ധതയുടെ വ്യാപ്തി ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അറബ് സൊസൈറ്റി ഫോർ കിഡ്‌നി ട്രീറ്റ്‌മെന്റ് ആൻഡ് ട്രാൻസ്പ്ലാൻറേഷന്റെ പതിനഞ്ചാമത് കോൺഫറൻസിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിലായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News