ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ

  • 19/03/2022

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്തൽ സംഘങ്ങളെ പിടികൂടുന്നതിനുള്ള ക്രിമിനൽ സെക്യൂരിട്ടി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് പോകുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച അറബ് പൗരത്വമുള്ള താമസക്കാരൻ അറസ്റ്റിലായി. ഇയാളിൽ നിന്ന്  20 കിലോയോളം ഹാഷിഷ് ആണ് പിടികൂടിയത്.

കുവൈത്തിൻ്റെ ഒരു അയൽ രാജ്യത്ത് നിന്ന് കടൽ മാർഗമാണ് ഇയാൾ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിക്ക് കൈമാറിയെന്നും അവർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News