ഹാപ്പിനെസ് റിപ്പോർട്ട്: അറബ് രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്ത്

  • 19/03/2022

കുവൈത്ത് സിറ്റി: ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി അഞ്ചാം വർഷവും ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഒരു അറബ് രാജ്യവും അഫ്​ഗാനിസ്ഥാനുമാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിലാണ് പട്ടിക തയാറാക്കിയത്. കുവൈത്ത് 50-ാം സ്ഥാനമാണ് നേടിയത്. രാജ്യത്തിന് 6.106 ആണ് സ്കോർ ആണ് ലഭിച്ചത്. അറബ് രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്താണ്.

അറബ് രാജ്യങ്ങളിൽ ബഹറൈൻ, സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് പിന്നിലാണ് കുവൈത്ത്. പത്തിൽ 7.82 പോയിന്റ് നേടിയാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ‍ഡെൻമാർക്ക്, ഐസ്‍ലാൻഡ്, സ്വിറ്റ്സർ‍ലാൻഡ്, നെതർലാൻഡ് എന്നിവയെ പിന്തള്ളിയാണ് ഫിൻലാൻഡിന്റെ നേട്ടം. യൂറോപ്യൻ രാജ്യങ്ങൾ, പ്രത്യേകിച്ച് നോർത്തേൺ യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയിൽ കൂടുതലും മികച്ച സ്ഥാനത്തുള്ളത്. ലെബനൻ, വെനസ്വേല, അഫ്​ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നിലുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News