വിലക്കയറ്റം ഒഴിവാക്കുക ലക്ഷ്യം; ഊർജിത ഇടപെടലുകളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 19/03/2022

കുവൈത്ത് സിറ്റി: കൃത്രിമ വിലക്കയറ്റത്തെ തടുക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിന്റെ വിവിധ സംഘങ്ങൾ വിപണിയിൽ നിരീക്ഷണം തുടരുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ എൻസി വ്യക്തമാക്കി. മന്ത്രിസഭയുടെ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി വിലക്കയറ്റത്തെ പിടിച്ച് നിർത്താനായി ഊർജിത ഇടപെടലുകളാണ് മന്ത്രാലയം നടത്തുന്നത്. മന്ത്രാലയത്തിന്റെ സൂപ്പർവൈസറി ടീമുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനം തുടരുന്നുണ്ട്.

കൂടാതെ ഉൽപ്പന്നങ്ങളുടെ വിലയിൽ കൃത്രിമമായ വർധനവിലേക്ക് നയിക്കുന്ന രീതികൾ തടയുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും വിപണികളിൽ പരിശോധന ക്യാമ്പയിനുകൾ തുടരുന്നുണ്ട്. വിശുദ്ധ മാസമായ റമദാനിൽ അടക്കം തപരമായ അവസരങ്ങളിൽ ബോധപൂർവം സാധനങ്ങളുടെ വില കൃത്രിമമായി വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനെതിരെ വിവിധ കമ്പനികളുടെയും കേന്ദ്രങ്ങളുടെയും കടകളുടെയും ഉടമകൾക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തിയാൽ കടകൾ അപ്പോൾ തന്നെ അടയ്ക്കുന്നതിലേക്കും കടുത്ത നടപടികളിലേക്കും കടക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News