റഷ്യ യുക്രൈൻ യുദ്ധം; വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാൻ കുവൈറ്റ് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു

  • 19/03/2022

കുവൈത്ത് സിറ്റി: റഷ്യ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വിപണിയിൽ ഇടപെടലുകളുമായി വാണിജ്യ മന്ത്രാലയം. വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനക്ഷമമായ നടപടികളുടെ ഭാഗമായി കുവൈത്ത് വിപണിയിലെ അടിസ്ഥാനപരവും പ്രാഥമികവുമായ നിരവധി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കുന്നത് സബന്ധിച്ച് മന്ത്രാലയം പഠനം നടത്തുകയാണെന്ന് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ യുക്രൈൻ യുദ്ധം മൂലം ആ​ഗോള വിപണിയിൽ നിരവധി ഉൽപ്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിരുന്നു.

ആവശ്യ  ഉത്പന്നങ്ങളുടെ ക്ഷാമം ഇല്ലാതിരിക്കുവാനാണ് വാണിജ്യ മന്ത്രാലയം കയറ്റുമതി നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. വെജിറ്റബിൾ ഓയിൽ അടക്കമുള്ളവയുടെ കയറ്റുമതിയാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. കൂടാതെ, സ്ക്രാപ്പുകളുടെ കയറ്റുമതിയുടെ നിരോധിക്കാൻ ആലോചിക്കുന്നുണ്ട്. ഇരുമ്പിന് ടണ്ണിന് 220 മുതൽ 280 ദിനാർ വരെ വില ഉയർന്ന സാഹചര്യമാണ്. കൂടാതെ, ഉപയോ​ഗിച്ച കടലാസ്, കാർഡ്ബോർഡ് തുടങ്ങിയവയുടെയും കയറ്റുമതി നിരോധിച്ചേക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News