കുവൈത്തിൽ സ്ത്രീകൾക്ക് രാത്രിയിൽ ഏതെല്ലാം മേഖലകളിൽ ജോലി ചെയ്യാം ? ; വ്യക്തമാക്കി മാൻപവർ അതോറിറ്റി

  • 19/03/2022

കുവൈത്ത് സിറ്റി: രാത്രിയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാൻ സാധിക്കുന്ന മേഖലകൾ വ്യക്തമാക്കി മാൻപവർ അതോററ്റി. ഹോട്ടലുകൾ,ഫാർമസികൾ, മെഡിക്കൽ ലബോറട്ടറി, ആരോഗ്യ സംരക്ഷണ മേഖല, കുട്ടികൾക്കും വികലാംഗർക്കും വേണ്ടിയുള്ള നഴ്സറി, എയർലൈനുകളും കമ്പനികളും, തിയേറ്ററുകൾ, സിനിമാശാലകൾ, ടെലിവിഷൻ, സാറ്റലൈറ്റ്, റേഡിയോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സ്ഥിതി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ,എണ്ണ മേഖലയും പെട്രോകെമിക്കൽ വ്യവസായവും എന്നിവിടങ്ങളിൽ രാത്രിയിലും സ്ത്രീകൾ ജോലി ചെയ്യാനാകും.

സർക്കാർ ഏജൻസികളുമായി കരാറിലേർപ്പെട്ടിരിക്കുന്ന കമ്പനികളിലെ സ്ത്രീ തൊഴിലാളികൾ കുട്ടികൾ, വികലാംഗർ, വൃദ്ധർ എന്നിവർക്കുള്ള കെയർ ഹോമുകളിൽ 24 മണിക്കൂർ സേവനം അവർക്ക് നൽകണം.രാത്രി 12 മണി വരെ സ്ത്രീകൾക്ക് തൊഴിൽ ചെയ്യാൻ അനുവദിച്ചിട്ടുള്ള മേഖലകളുമുണ്ട്. ബാങ്കുകൾ, റെസ്റ്റോറന്റുകൾ, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, നിയമ സ്ഥാപനങ്ങൾ, വിനോദ പാർക്കുകൾ,സഹകരണ സംഘടന തുടങ്ങിയയിടങ്ങളിലാണ് അനുമതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News