അർദിയ കൊലപാതകം; പ്രതി തൂങ്ങിമരിച്ചത് രാത്രി 9:13 ന് ധരിച്ച ഷർട്ടുപയോഗിച്ച്

  • 19/03/2022

കുവൈറ്റ് സിറ്റി : മൂന്നംഗ കുവൈത്തി കുടുംബത്തെ കൊലപ്പെടുത്തിയ പ്രതി ജയിലിനുള്ളിൽ ആത്മഹത്യ ചെയ്തത് രാത്രി 9:13 നാണെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ദിനെപാടു സ്വദേശി പില്ലോല വെങ്കിടേഷ് (35) ആണ് ആത്മഹത്യ ചെയ്തത്. പ്രതി ധരിച്ചിരുന്ന ചുവന്ന ഷർട്ട് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്‌തെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

 അർദിയ പ്രദേശത്ത്  സ്വദേശി കുടുംബത്തെ (അച്ഛനും അമ്മയും പെൺകുട്ടിയും) കൊലപ്പെടുത്തിയയാൾ സെൻട്രൽ ജയിലിൽ  ജയിൽ നമ്പർ 3, ഒന്നാം വാർഡ്, സെൽ നമ്പർ 16 ൽ തന്റെ ചുവന്ന ഷർട്ട് ഉപയോഗിച്ഛ് ഡോറിൽ രാത്രി 9:13-ന് തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ച  കണ്ടെത്തിയതായി  ജയിൽ ഭരണകൂടം ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചു. 

ജയിലിൽ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും സെൻട്രൽ ജയിലിനുള്ളിൽ സൈനികർക്കോ ഉദ്യോഗസ്ഥർക്കോ അവരുടെ ജോലിയിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ   നടപടിയെടുക്കുമെന്നും ഉറവിടം സ്ഥിരീകരിച്ചു. പ്രതിയുടെ കയ്യിൽ വിലങ്ങിടാത്തത്  പ്രതി മുതലെടുക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കും,  സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


 

Related News