ജലീബിലെ കമ്പനിയിൽ താെഴിലാളി സമരം; നടപടിയുമായി മാൻപവർ അതോറിറ്റി

  • 20/03/2022

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയവുമായി കരാറുള്ള ഒരു കമ്പനിയിലെ തൊഴിലാളി സമരത്തെ കുറിച്ച് ജലീബ് അൽ ശുവൈഖ്  പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതായി മാൻപവർ അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സംഭവം പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തുകയും സമരത്തിൽ പങ്കെടുത്ത ജീവനക്കാരെ വിളിച്ചുവരുത്തി മാൻപവർ അതോറിറ്റിയിലെ ലേബർ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അവരുടെ മൊഴിയെടുക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് തൊഴിലാളികൾ നൽകിയ പരാതികളിൽ മൊഴിയെടുക്കാൻ അധികൃതർ തൊഴിലുടമയെയും കമ്പനിയുടെ നിയമ പ്രതിനിധിയെയും വിളിച്ചുവരുത്തി. സംഭവത്തെ കുറിച്ച് മാൻപവർ അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തോടും അതോറിറ്റി അഭ്യർത്ഥിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലുടമയുടെ നിയമലംഘനത്തിന്റെ പശ്ചാത്തലത്തിലും ഉചിതമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News