നടപ്പാതകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍.

  • 20/03/2022

കുവൈത്ത് സിറ്റി : അനധികൃതമായി നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് സംബന്ധിച്ച് സ്വദേശി പൗരൻ സോഷ്യൽ മീഡിയയിൽ കാമ്പയിന്‍ നടത്തിയിരുന്നു. നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ റോഡിലിറങ്ങി നടക്കുന്ന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍ പെടുവാന്‍ സാദ്ധ്യത ഏറെയാണെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചിടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശികള്‍ ഏറെ തിങ്ങി പാര്‍ക്കുന്ന അബ്ബാസിയ പോലുള്ള പ്രദേശങ്ങളിലെ നടപ്പാതയിൽ ആളുകൾക്ക് നടക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ കയ്യടക്കിയിരിക്കുകയാണ്. പുതിയ നീക്കം സ്കൂൾ വിദ്യാർത്ഥികൾ അടക്കമുളള കാൽ നടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുമെന്നാണ് കരുതപ്പെടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News