കുവൈത്തിലെ അപ്പാർട്മെന്റിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

  • 20/03/2022

കുവൈറ്റ് സിറ്റി : മയക്കുമരുന്ന് കള്ളക്കടത്തുകാരെയും ഡീലർമാരെയും എല്ലാ തലങ്ങളിലും പിന്തുടരാനും പിടികൂടാനുമുള്ള  ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ തുടർച്ചയായതും തീവ്രവുമായ സുരക്ഷാ കാമ്പെയ്‌നുകളുടെയും ശ്രമങ്ങളുടെയും ഭാഗമായി നടത്തിയ പരിശോധനയിൽ കഞ്ചാവും, കഞ്ചാവ്  തൈകളുമായി രണ്ട് പേരെ നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.

കേസിന്റെ വിശദാംശങ്ങളിൽ, സുരക്ഷാ പരിശോധനകൾക്കിടെ രണ്ട് പേരുടെ  പക്കൽ നിന്ന് 14 ഗ്രാം ഭാരമുള്ള 2 പാക്കറ്റ്  കഞ്ചാവും ഒരു ചെറിയ കഷണം ഹാഷിഷും കണ്ടെത്തി, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി സ്വകാര്യ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് കൃഷി ചെയ്യുന്നതായും, കൂടാതെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള പ്രത്യേക ഉപകരണങ്ങളും പ്രതിയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി. കച്ചവടത്തിനും ഉപയോഗത്തിനുമുള്ള ഉദ്ദേശ്യത്തോടെ വസ്തുക്കൾ കൈവശം വച്ചതായി അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പ്രതികളെയും  പിടിച്ചെടുത്ത വസ്തുക്കളും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News