കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിലെ ജോലി സമയം പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ

  • 20/03/2022

കുവൈത്ത് സിറ്റി : വിശുദ്ധ റമദാന്‍ മാസത്തിലെ കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലി സമയം പ്രഖ്യാപിച്ചു. ഹിജ്റ 1443-ലെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ഔദ്യോഗിക ജോലി സമയം സംബന്ധിച്ച് 2022-ലെ സിവിൽ സർവീസ് ബ്യൂറോ സർക്കുലർ നമ്പർ (5) പ്രകാരം ലിസ്റ്റ് ചെയ്ത  22 സർക്കാർ സ്ഥാപനങ്ങൾക്ക്  രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയും ബാക്കിയുള്ള സ്ഥാപനങ്ങൾക്ക്  രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:30 വരെയുമായിരിക്കും ഔദ്യോഗിക പ്രവൃത്തി സമയമെന്ന്  സിവിൽ സർവീസ് ബ്യൂറോ നിശ്ചയിച്ചു. 

പ്രത്യേക സാഹചര്യങ്ങളോ ജോലിയുടെ സ്വഭാവമോ ഉള്ളവരും ജോലി സമയം മാറ്റാൻ ആഗ്രഹിക്കുന്നവരും സിവിൽ സർവീസ് ബ്യൂറോയെ സമീപിക്കേണ്ടതാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News