റദമാൻ മാസത്തിന് മുന്നോടിയായി കുവൈത്തിൽ ആടിനും മാംസത്തിനും വില ഉയരുന്നു

  • 20/03/2022

കുവൈത്ത് സിറ്റി: രാജ്യം വിശുദ്ധ മാസമായ റമദാനിലേക്ക് അടുക്കുന്നതോടെ മാംസ വില ഉയരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യകത വർധിക്കുന്നതോടെ വിലയും വർധിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചരക്കുകളുടെ വില അടുത്ത കാലയളവിൽ കൂടിയിയിരുന്നു. മാംസ വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ആടിന്റെ വില നിലവിൽ വളരെ നേരിയ രീതിയാണ് കൂടിയിട്ടുള്ളതെങ്കിലും റമദാൻ മാസത്തിൽ, പ്രത്യേകിച്ച് റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വൻ വർധനവിലേക്ക് മാറാമെന്നാണ് വിൽപ്പനക്കാരുടെ പ്രതികരണം.

വിലക്കയറ്റം തടയാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്. റമദാൻ മാസം ഉപയോ​ഗപ്പെടുത്തി വില ഉയർത്താൻ അനുവദിക്കരുതെന്നും അവർ ആവശ്യം ഉയർത്തുന്നു. അതേസമയം, ഡിമാൻഡ് കൂടുന്നത് അനുസരിച്ച് വിലയിൽ വർധനയുണ്ടാകുമെന്ന് വിൽപ്പനക്കാർ പറയുന്നു. 

സീസൺ ആകുമ്പോൾ ആടിന് 10 ദിനാർ വരെയാണ് വില വർധിച്ചിട്ടുള്ളത്. തീറ്റ വില വർധിക്കുന്ന സാഹചര്യത്തിൽ ആടുകൾക്ക് വില കൂടുമെന്നാണ് വിലയിരുത്തൽ. ആടുകൾ പ്രായം അനുസരിച്ച് 120 മുതൽ 145 ദിനാർ വരെയാണ് വില വരുന്നത്. ജോർദാനിൽ നിന്നും സിറിയയിൽ നിന്നുമുള്ള ആടാണെങ്കിൽ 92 മുതൽ 100 ദിനാർ‌ വരെയാണ് വില.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News