രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജൻ ഉത്പന്നങ്ങളുടെ വിൽപ്പന; കുവൈത്തിൽ രണ്ട് സ്റ്റോറുകൾ പൂട്ടി

  • 20/03/2022

കുവൈത്ത് സിറ്റി: രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജൻ ഉത്പന്നങ്ങളുടെ വിൽപ്പന നടത്തിയ രണ്ട് സ്റ്റോറുകൾ പൂട്ടി. വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്സൽ കൺട്രോൾ ആൻഡ് പ്രൊട്ടക്ഷൻ വിഭാ​ഗമാണ് നടപടി സ്വീകരിച്ചത്. സാൽമിയ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന സ്റ്റോറുകളാണ് പൂട്ടിയത്. പ്രമുഖ ബ്രാൻഡുകളുടെ ട്രേ‍ഡ് മാർക്കുകളുമായി ബാ​ഗുകളും മറ്റ് ആക്സസറികളുമാണ് ഇവിടെ രഹസ്യമായി വിറ്റിരുന്നത്.

വാണിജ്യ മേഖലയിലെ നിയമലംഘനങ്ങളും വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ചെറുക്കാനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാ​ഗമായിട്ടായിരുന്നു പരിശോധന. എമർജൻസി ടീം വിപണി കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികളും സ്വീകരിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News