എണ്ണ പ്രതിസന്ധി: ലോക നേതാക്കൾ ഉത്പാദക രാജ്യങ്ങളെ വിളിക്കുന്നു, എന്തുകൊണ്ട് കുവൈത്ത് ഒഴിവാക്കപ്പെടുന്നു?

  • 20/03/2022

കുവൈത്ത് സിറ്റി: യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പല രാജ്യങ്ങളുടെ നിരോധിച്ചിരുന്നു. ഇതോടെ എണ്ണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. ഇതോടെ ലോക നേതാക്കൾ ഉത്പാദനം ഉയർത്തുവാനായി എണ്ണ ഉത്പാദക രാജ്യങ്ങളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഎസും യൂറോപ്പിലെ പ്രധാന രാജ്യങ്ങളുമെല്ലാം ഇത്തരത്തിൽ ഉപത്പാദക രാജ്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞു. 

എന്നാൽ, ഈ രാജ്യങ്ങൾ സൗദി അറേബ്യയെയും യുഎഇയെും ബന്ധപ്പെട്ടെങ്കിലും കുവൈത്തിനെ ഒഴിവാക്കുകയായിരുന്നു. കുവൈത്തിന് ഏകദേശം 90 കോടിക്കണക്കിന് എണ്ണ ശേഖരം ഉണ്ട്. ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ എണ്ണ ശേഖരമാണ് രാജ്യത്തിനുള്ളത്. എന്നിട്ടും എന്തുകൊണ്ട് കുവൈത്തിനോട് മാത്രം ഈ രാജ്യങ്ങൾ ബന്ധപ്പെട്ടില്ലെന്നുള്ള ചോദ്യം ഉയരുന്നത്. 

2017 മുതൽ രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ ഉൽപ്പാദനം കുറയുന്നത് ദൗർഭാഗ്യകരമാണെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്ത് ഓയിൽ കമ്പനി പ്രതിദിനം 2.9 മില്യൺ ബാരൽ ഉൽപ്പാദനം നിലനിർത്തുന്നതിന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചിട്ടും ഈ വിഷയത്തിൽ മാറ്റമുണ്ടായില്ല. കുവൈത്തിന്റെ പ്രതിദിന ഉൽപ്പാദന നിലവാരം 2.6 മില്യൺ ബാരലായി തുടരുകയാണ്. അതേസമയം, അയൽരാജ്യങ്ങളായ യുഎഇ പോലുള്ള ഉൽപ്പാദന നിരക്ക് 2.95 മില്യൺ ബാരലിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News