കുവൈത്തിന്റെ മുക്കും മൂലയും സിസിടിവി നിരീക്ഷണത്തിലാക്കുമെന്ന് ആഭ്യന്തര മന്ത്രി

  • 21/03/2022

കുവൈത്ത് സിറ്റി: ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ നവാഫിന്‍റെ അധ്യക്ഷതയില്‍ സുരക്ഷാ വിഭാഗത്തിന്‍റെ യോഗം ചേര്‍ന്നു. മന്ത്രലായ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിമാരും അടക്കം യോഗത്തില്‍ പങ്കെടുത്തു. പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനുള്ള സംവിധാനവും സുരക്ഷാ മേഖലകൾ തമ്മിലുള്ള ഏകോപനവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നിയമം എല്ലാവര്‍ക്കും ഒരുപോലെ എന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.

രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായി. രാജ്യത്തിന്‍റെ മുക്കും മൂലയും വരെ നിരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ സിസിടിവി നിരീക്ഷണം കാര്യക്ഷമമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സാദ് അല്‍ അബ്‍ദുള്ള അക്കാദമി ഫോര്‍ സെക്യൂരിട്ടി സയന്‍സെസിന്‍റെ വിദ്യാഭ്യാസത്തിലുള്ള പ്രശ്നങ്ങളെ കുറിച്ചും മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News