35 ഫിൽ‌സ് കൂടുതൽ ഈടാക്കി, കുവൈത്തിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിനെതിരെ നടപടി

  • 21/03/2022


കുവൈത്ത് സിറ്റി: വിപണിയില്‍ നിരീക്ഷണം കടുപ്പിക്കുകയും കര്‍ശന നടപടികള്‍ തുടര്‍ന്നു വാണിജ്യ മന്ത്രാലയം. ഒരേ ഉത്പന്നത്തിന് രണ്ട് വില കണ്ടെത്തിയ സാഹചര്യത്തില്‍ ഒരു സഹകരണ സൊസൈറ്റിക്കെതിരെ നടപടിയെടുത്തതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ക്യാപിറ്റല്‍ എമര്‍ജന്‍സി ടീം തലവന്‍ ഹമീദ് അല്‍ ദഫ്രി അറിയിച്ചു. എമര്‍ജന്‍സി ടീം നടത്തിയ പരിശോധനയിലാണ് നിയമലംഘനം വ്യക്തമായതെന്നും ഉടന്‍ സൊസൈറ്റി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഒരേ ഉത്പന്നത്തില്‍ ഒരിടത്ത് 250 ഫില്‍സ് ഈടാക്കുമ്പോള്‍ മറ്റൊരിടത്ത് 285 ഫില്‍സ് ആണ് വില ആണ് ചുമത്തിയിരുന്നത്. ഇത് വ്യക്തമായ നിയമലംഘനമാണെന്ന് ഹമീദ് അല്‍ ദഫ്രി പറഞ്ഞു. വില കുറവാണെന്ന് ഉപഭേക്താവിനെ കബളിപ്പിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. കാഷ്യറിൽ നിന്ന് ഉൽപ്പന്നം വാങ്ങുമ്പോൾ, പ്രഖ്യാപിത വിലയേക്കാൾ വില കൂടുതലാണെന്ന് വ്യക്തമാവുകയായിരുന്നു. അസോസിയേഷനെതിരെയും നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News