25 ശതമാനം വരെ ടാക്സ് ഈടാക്കാനൊരുങ്ങി കുവൈത്ത്

  • 21/03/2022

കുവൈത്ത് സിറ്റി: സെലക്ടീവ് ടാക്‌സേഷൻ നടപ്പാക്കാനുള്ള ആലോചനകളുമായി കുവൈത്ത്. പുകയിലയും അതിന്റെ ഡെറിവേറ്റീവുകളും ശീതളപാനീയങ്ങളും മറ്റ് പാനീയങ്ങളും ഉൾപ്പെടുന്ന സെലക്ടീവ് ടാക്സേഷൻ എന്ന ആശയം നടപ്പാക്കുന്നത് പഠിക്കാൻ സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. അതുപോലെ ആഡംബര കാറുകളും നൗകകളും - മൂല്യവർധിത നികുതിക്ക് പകരം സെലക്ടീവ് ടാക്‌സേഷൻ നടപ്പാക്കാന്‍ ആലോചനകള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ നടത്തിയ 
പഠനമനുസരിച്ച്, 10 മുതൽ 25 ശതമാനം വരെയാണ് സെലക്ടീവ് ടാക്‌സേഷന്‍റെ റേഞ്ച്.

മൂല്യവർധിത നികുതി ഒഴിവാക്കി പുതിയ രീതിയിലേക്ക് മാറുന്നതിന് ദേശീയ അസംബ്ലിയുടെ അനുമതി ആവശ്യമാണ്. നേരത്തെ, ഈ സമ്പ്രദായം ജനങ്ങളും പാര്‍ലമെന്‍റും തള്ളിക്കള്ളഞ്ഞതാണ്. അതുകൊണ്ട് തന്നെ നടപ്പാക്കാന്‍ വലിയ പ്രയാസമാണെന്നാണ് വിലയിരുത്തല്‍. സെലക്ടീവ് വാല്യു ടാക്‌സ് ബാധകമാകുന്ന സാഹചര്യത്തിൽ സർക്കാരിന് പ്രതിവർഷം 500 മില്യണ്‍ ദിനാർ വരുമാനം ലഭിക്കുമെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News