കൃത്രിമ വിലക്കയറ്റം തടയുന്നതിനായി ഓണ്‍ലൈന്‍ വിലനിലവാര പട്ടിക പ്രസിദ്ധീകരിച്ച് വാണിജ്യ മന്ത്രാലയം.

  • 21/03/2022

കുവൈത്ത് സിറ്റി :കൃത്രിമ വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ  വെബ്‌സൈറ്റിൽ വില നിയന്ത്രണ സംവിധാനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ സംവിധാനം വഴി ജംഇയ്യകളിലേയും സൂപ്പർമാർക്കറ്റുകളിലേയും ഭക്ഷ്യവസ്തുക്കളുടെ വില ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും.അവശ്യസാധനങ്ങളുടെ വിലകയറ്റം തടഞ്ഞു നിര്‍ത്താന്‍ മന്ത്രിസഭയുടെ പ്രത്യേക നിര്‍ദേശപ്രകാരം നിരവധി നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. റമദാന് മുന്നോടിയായി വിപണിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരവധി ടീമുകള്‍ ഫീല്‍ഡില്‍ സജീവമാണ്. 

കൃത്രിമമായ വിലവര്‍ധനയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും കാമ്പയിന്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.   https://moci.gov.kw/en/ വെബ്സൈറ്റ് വഴി വിപണിയിലെ അടിസ്ഥാന വില പരിശോധിക്കുവാന്‍ സാധിക്കും.സീസണൽ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കൂടുതൽ ഇനങ്ങൾ ചേർത്തുകൊണ്ട് വില നിലവാരം ദിനവും അപ്‌ഡേറ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അവ തുടർച്ചയായി നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News