കുവൈത്തിൽ 60 പിന്നിട്ടവര്‍ക്ക് ഫീസ് ഈടാക്കി വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; തീരുമാനം റദ്ദാക്കിയിട്ടില്ലെന്ന് അറിയിപ്പ്

  • 21/03/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട പ്രവാസികള്‍ക്ക് ഫീസ് അടച്ചും ഇന്‍ഷുറന്‍സ് എടുത്തും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാമെന്ന തീരുമാനം റദ്ദാക്കിയിട്ടില്ലെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. നേരത്തെ, 60 വയസ് പിന്നിട്ട സർവകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പ്രത്യേക വ്യവസ്ഥ പ്രകാരം പുതുക്കുന്നതിനുള്ള മാൻപവർ അതോറിറ്റിയുടെ തീരുമാനത്തെ അപ്പീൽ കോടതി തടഞ്ഞിരുന്നുതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഈ വിധി അതോറിറ്റി റദ്ദാക്കിയ മുന്‍ ഉത്തരവിനെതിരെയാണെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

60 വയസ് പിന്നിട്ട പ്രവാസികള്‍ക്ക് 250 ദിനാർ പുതുക്കൽ ഫീസും 500 ദിനാറിന്‍റെ സ്വകാര്യ ഇൻഷുറൻസും എടുത്ത് വർക്ക് പെർമിറ്റ് പുതുക്കാമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയിട്ടുള്ളത്. പുതുക്കൽ നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികള്‍ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. 

മാന്‍പവര്‍ അതോറിറ്റി നേതൃത്വങ്ങള്‍ എല്ലാ ജുഡീഷ്യൽ വിധികളെയും ബഹുമാനിക്കുന്നുവെന്ന് അധികൃതര്‍ ഊന്നിപ്പറഞ്ഞു. അപ്പീല്‍ കോടതിയുടെ വിശദാംശങ്ങള്‍ ഇന്നലെ വരെ അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. അത് ലഭിച്ചതിന് ശേഷം പഠിക്കുകയും ആവശ്യമായ നിയമ നടപടികൾ ഫത്വ, നിയമനിർമ്മാണ വകുപ്പുമായി ഏകോപിപ്പിച്ച് സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News