ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്; കുവൈറ്റ് പുതിയ രാജ്യങ്ങളുടെ സാധ്യത തേടുന്നു

  • 21/03/2022

കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഡൊമസ്റ്റിക്ക് ലേബര്‍ ഓഫീസസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ദക്നാന്‍. ഉഗാണ്ട, കെനിയ, എതോപ്യ എന്നീ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിസ നിരോധനം നീക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. എതോപ്യയുമായുള്ള ധാരണാ പത്രം ഒരു വ്യക്തതയുമില്ലാതെ ഇപ്പോൾ രണ്ട് വർഷത്തോളമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ധാരണാപത്രം റിക്രൂട്ട്‌മെന്റ് പ്രതിസന്ധിക്ക്, പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഉയർന്ന ചെലവ് എന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക് ഓഫ് സിയറ ലിയോണുമായുള്ള പുതിയ കരാർ യൂണിയനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അല്‍ ദക്നാന്‍ പറഞ്ഞു. അത്തരമൊരു കരാര്‍ ഇതുവരെ കണ്ടിട്ടില്ല. ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിസ നിരോധനം നീക്കുന്നത് ആഭ്യന്തര തൊഴിൽ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒരു കരാറിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കും. മേൽപ്പറഞ്ഞ നടപടികൾ റിക്രൂട്ട്‌മെന്റ് ചെലവ് കുറയ്ക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News