ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, കുട്ടികളുമായി പ്രവാസി കുവൈറ്റ് വിട്ടു

  • 21/03/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ മെഹ്ബൂല പ്രദേശത്തെ അപ്പാർട്ട്മെന്റിലെ ഫിലിപ്പീൻസ് സ്ത്രീയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു, ഇവരുടെ അപ്പാർട്ട്‌മെന്റിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നത് സമീപവാസികളുടെ  ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. തുടർന്ന് നടന്ന പോലീസ് അന്യോഷണത്തിൽ ഫിലിപ്പീൻസ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തി ഈജിപ്ഷ്യൻ സ്വദേശിയായ ഭർത്താവ് മൂത്ത രണ്ടു കുട്ടികളുമായി കുവൈറ്റ് വിട്ടെന്ന് കണ്ടെത്തി.  

മൂന്നാമത്തെ കുട്ടിയെ നഴ്സറിയിൽ ഉപേക്ഷിച്ചാണ് പ്രതി കുവൈറ്റ് വിട്ടത്. കുറ്റകൃത്യം ചെയ്ത ശേഷം രാജ്യം വിട്ടെന്ന് കരുതുന്ന ഈജിപ്ഷ്യൻ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ഭാര്യയെ  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം, നിയമനടപടികൾക്കും തുടരന്യോഷണത്തിനുമായി  കേസ് രജിസ്റ്റർ ചെയ്തു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News