കുവൈത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന ഫ്‌ളാറ്റുകളുടെ എണ്ണത്തിൽ വർധന, ഏരിയ തിരിച്ചുള്ള കണക്കുകൾ അറിയാം

  • 22/03/2022

കുവൈത്ത് സിറ്റി : രാജ്യത്ത് നിരവധി അപ്പാർട്ടുമെന്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ആൾതാമസമില്ലാത്ത അപ്പാർട്ട്മെന്‍റുകളുടെ എണ്ണം 61,000 വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. രാജ്യത്ത് ആകെ 396,000 അപ്പാർട്ടുമെന്റുകളാണുള്ളത്. അപ്പാർട്ട്മെന്റിന്റെ ശരാശരി താമസ നിരക്ക് 84.6 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നത് സാല്‍മിയയിലാണ്. ,1811 കെട്ടിടങ്ങളുമായി  രണ്ടാം സ്ഥാനത്ത് ഹവല്ലിയും 1181 കെട്ടിടങ്ങളുമായി അബ്ബാസിയ മുന്നാം സ്ഥാനത്തുമാണ്.മഹ്ബൂലയില്‍ 799 കെട്ടിടങ്ങളിലും മംഗഫഫില്‍ 743 കെട്ടിടങ്ങളിലും ഫഹാഹീൽ 578 കെട്ടിടങ്ങളിലും ജബ്രിയയില്‍ 511 കെട്ടിടങ്ങളിലും ജഹ്‌റയില്‍ 439 പ്രോപ്പർട്ടികളുമാണ് വിദേശികള്‍ താമസിക്കുന്നത്.

അപ്പാർട്ടുമെന്റുകളുടെ ശരാശരി പ്രതിമാസ വാടകയുടെ കാര്യത്തിൽ 1081 ദിനാര്‍ ഈടാക്കുന്ന ദസ്മാനാണ് മുന്നില്‍. അൽ ഷാബില്‍ 512 ദിനാറും ഷാർഖില്‍ 464 ദിനാറും ജബ്രിയയില്‍ 352 ദിനാറും സബാഹ് അൽ സലേം 338 ദിനാറും സാൽമിയയില്‍ 327 ദിനാറുമാണ്  പ്രതിമാസ വാടക ഈടാക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് യൂനിയൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വാടകയുള്ള പ്രദേശങ്ങളില്‍ ശരാശരി 210 ദിനാറുമായി അബ്ബാസിയയും ഖൈത്താനും ഒന്നാം സ്ഥാനത്തെത്തി. 240 ദിനാറുമായി അബു ഹലീഫയും 244 ദിനാറുമായി ഫർവാനിയയും തൊട്ടു പിറകിലാണ്. വിദേശികളുടെ കൊഴിഞ്ഞുപോക്കും കൂടിയ വാടകയുള്ള അപ്പാർട്ടുമെന്‍റുകൾ ഒഴിവാക്കിയതുമാണ് ഒഴിവ് വർധിക്കാൻ കാരണം. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി വിദേശികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിലേക്ക് മാറിയിട്ടുണ്ട്. കോവിഡ് മഹാമാരി അപ്പാർട്ടുമെന്‍റുകളുടെ വാടകയിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News