കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ സ്ഥാനപതി

  • 22/03/2022


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കാന്‍ സ്ഥാനപതി സിബി ജോര്‍ജ്. കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് ഔട്ട്സോഴ്സ് സെന്‍ററുകളില്‍ പൊതു സമൂഹത്തെ സ്ഥാനപതി അഭിസംബോധന ചെയ്യും. കുവൈത്ത് സിറ്റി, അലി അല്‍സലീം സ്ട്രീറ്റിലെ ജവഹര ടവറിന്‍റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎല്‍എസ് ഔട്ട്സോഴ്സിംഗ് സെന്‍ററില്‍ മാര്‍ച്ച് 30നാണ് സിബി ജോര്‍ജ് ഇന്ത്യന്‍ സമൂഹത്തെ കാണുക. വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഏപ്രില്‍ ആറിന് സമാനമായി ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗിലുള്ള അബ്ബാസിയ സെന്‍റര്‍ എം ഫ്ലോറില്‍ രാവിലെ 11 മുതല്‍ 12 വരെ അംബാസഡറോട് നേരിട്ട് സംസാരിക്കാനുള്ള അവസരമുണ്ടാകും. ഫഹാഹീലിലെ അല്‍ അനൗദ് ഷോപ്പിംഗ് കോംപ്ലക്സിലെ ബിഎല്‍എസ്  ഔട്ട്സോഴ്സിംഗ് സെന്‍ററില്‍ ഏപ്രില്‍ 13നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സമയം രാവിലെ 11 മുതല്‍ 12 വരെ. കൂടാതെ, ഏപ്രില്‍ 20ന് ഇന്ത്യന്‍ എംബസിയുടെ ഓപ്പണ്‍ ഹൗസും നടക്കും. നാല് മുതല്‍ അഞ്ച് വരെയാണ്  ഓപ്പണ്‍ ഹൗസ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News