കുവൈത്തിൽ പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയാൽ അഞ്ച് വര്‍ഷം തടവും 5,000 ദിനാർ പിഴയും

  • 22/03/2022

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും അതിക്രമം കാണിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അടുത്ത കാലത്ത് പൊലീസുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം. 

പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും അതിക്രമം കാണിക്കുകയും ചെയ്താല്‍ അഞ്ച് വര്‍ഷം തടവും 5,000 ദിനാറില്‍ കുറയാത്ത പിഴയുമാണ് ശിക്ഷയെന്നാണ് നിയമം പറയുന്നത്. ആക്രമണം വാക്കാലുള്ള അധിക്ഷേപത്തിന്‍റെയോ ആംഗ്യത്തിലൂടെയുള്ള അധിക്ഷേപത്തിന്റെ രൂപത്തിലാണെങ്കിൽ രണ്ട് വര്‍ഷം തടവും 3000  ദിനാറില്‍ കുറയാത്ത പിഴയുമാണ് ചുമത്തപ്പെടുക. നിയമം കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News