ഇന്ത്യ, പാകിസ്ഥാൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള നഴ്‌സുമാരെ നിയമിക്കുന്നതിനായി കരാര്‍

  • 22/03/2022

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തില്‍ ഈജിപ്തില്‍ നിന്നുള്ള നേഴ്സ് റിക്രൂട്ട്മെന്‍റിന് ഒരു ആലോചനയും നടക്കുന്നില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി  ഡോക്ടര്‍, നേഴ്സ്, ടെക്നീഷ്യന്‍ എന്നിവരെ നേരിട്ട് നിയമിക്കുന്നതിനോ വിദേശത്ത് നിന്നുള്ള ജീവനക്കാരെ നിയമിക്കുന്നതിനോ ഉള്ള പതിവ് നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 

മെഡിക്കൽ മേഖലയിലേക്കുള്ള നിയമനത്തിന് പാകിസ്ഥാൻ, ഇന്ത്യ, സുഡാൻ തുടങ്ങി നിരവധി രാജ്യങ്ങളുമായി മന്ത്രാലയം കഴിഞ്ഞ കാലയളവിൽ കരാറിൽ ഒപ്പുവച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ നേഴ്സിംഗ് മേഖലയിലെ ജീവനക്കാരുടെ എണ്ണം ആരോഗ്യ മന്ത്രാലയം ഉയര്‍ത്തിയിരുന്നു. നേഴ്സിംഗ് സ്റ്റാഫുകളുടെ എണ്ണം നേരിട്ടുള്ള കരാറുകള്‍ വഴി 2,000 ആക്കിയാണ് ഉയര്‍ത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ പാകിസ്ഥാനില്‍ നിന്ന് ഏകദേശം 120ഓളം മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യത്തേക്ക് എത്തുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News