റസിഡന്‍സ് നിയമത്തില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി കുവൈത്ത്.

  • 22/03/2022

കുവൈത്ത് സിറ്റി : വിദേശികളുടെ റസിഡന്‍സ് സംബന്ധിച്ച കരട് നിയമവും കുവൈറ്റ് സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട കുവൈറ്റ് പൗരത്വ നിയമവും പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി നാളെ ചർച്ച ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഒട്ടേറെ ഭേദഗതി കരട് നിയമം മുന്നോട്ട്‌ വെക്കുന്നത്. രാജ്യത്തെ നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുവാന്‍ ഉന്നം വെച്ച് നിക്ഷേപകരായ പ്രവാസികൾക്ക്‌ 15 വർഷം കാലാവധിയുള്ള താമസ രേഖ അനുവദിക്കുവാനും വിദേശി താമസക്കാര്‍ക്ക് 5 വർഷത്തേക്ക്‌ താമസ രേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയ ജീവനക്കാർക്ക് രേഖകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ നിയമ നടപടികള്‍ സ്വീകരിക്കാനും അധികാരികൾക്ക് റഫർ ചെയ്യാവാനും സാധിക്കും . 

ഇത് സംബന്ധമായ നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കും. വിദേശികളെ വിവാഹം കഴിച്ച കുവൈറ്റ് സ്ത്രീകളുടെ മക്കൾക്ക് പരമാവധി പത്ത് വർഷം താമസിക്കാൻ അനുവദിക്കും. സന്ദർശക വിസ പരമാവധി മൂന്ന് മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തും. ഗാർഹിക വിസയിൽ ജോലി ചെയ്യുന്നവർ രാജ്യത്തിനു പുറത്ത്‌ 4 മാസത്തിൽ അധികം താമസിച്ചാൽ താമസ രേഖ സ്വമേധയാ അസാധുവാകും.4 മാസത്തിൽ അധികം കാലം രാജ്യത്തിനു പുറത്ത്‌ താമസിക്കേണ്ടവർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. സ്വദേശി വനിതകൾക്ക്‌ വിദേശി ഭർത്താവിൽ ജനിച്ച മക്കൾ, റിയൽ എസ്റ്റേറ്റ്‌ ഉടമകൾ, നിക്ഷേപകർ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റു പ്രവാസികൾ 6 മാസത്തിൽ കൂടുതൽ കാലം രാജ്യത്തിനു പുറത്ത്‌ കഴിഞ്ഞാൽ താമസ രേഖ സ്വമേധയാ രദ്ടാകുമെന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News