അമീരി കാരുണ്യം; കുവൈത്തിൽ പ്രവാസികൾ അടക്കം 595 പേർക്ക് ജയിൽ മോചനം നാളെ

  • 22/03/2022

കുവൈറ്റ് സിറ്റി : കുവൈറ്റ് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കുള്ള അമീരി മാപ്പ് ലഭിക്കുന്നവരുടെ പേരുവിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ സ്ഥാപനങ്ങൾക്ക് ഇന്ന് ലഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രവാസികൾ അടക്കം ഏകദേശം  595 ജയിൽ ശിക്ഷയിൽനിന്നു  പേർക്ക് മോചനം ലഭിക്കും. അമീരി മാപ്പ് ലഭിക്കുന്നവർ നാളെ ബുധനാഴ്ച രാവിലെ ജയിൽ വിടുമെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. 

225 കുറ്റവാളികളെ ഉടൻ മോചിപ്പിക്കുമെന്നും ശിക്ഷാ കാലയളവ് കുറയ്ക്കുകയോ ബാക്കിയുള്ളവരിൽ നിന്ന് പിഴ ഒഴിവാക്കുകയോ ചെയ്യുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. മോചിതരായ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനായി നാടുകടത്തൽ വകുപ്പിന് കൈമാറുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News