കുവൈത്തിവത്കരണം: കർശന നിർദേശം നൽകി സിവിൽ സർവ്വീസ് ബ്യൂറോ

  • 23/03/2022

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണവുമായി ബന്ധപ്പെട്ട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ ഏജൻസികൾക്ക് കർശന നിർദേശം നൽകി സിവിൽ സർവ്വീസ് ബ്യൂറോ. സിവിൽ സർവ്വീസ് കൗൺസിലിൻ്റെ 2017 ലെ റെസല്യൂഷൻ നമ്പർ 11 കൃത്യമായി പാലിക്കണമെന്നാണ് നിർദേശം. കുവൈത്തിവത്കരണവുമായി ബന്ധപ്പെട്ട് അനുവദിച്ചു ശതമാനത്തിൽ കൂടുതൽ കുവൈത്തികൾ അല്ലാത്തവരെ സ്ഥാപനത്തിൽ നിയമിക്കരുതെന്ന് സിവിൽ സർവ്വീസ് ബ്യൂറോ വ്യക്തമാക്കി. അവ്ഖാഫ് മന്ത്രാലയം ഉൾപ്പെടെ അടുത്തിയിടെ കുവൈത്തികൾ അല്ലാത്തവരുടെ നിയമനത്തിനായി കത്ത് നൽകിയിരുന്നു.

തീരുമാനത്തിൽ വ്യക്തമാക്കിയ ശതമാനത്തിൽ കൂടുതലുള്ള കുവൈത്ത് ഇതര അപ്പോയിന്റ്മെന്റ് അഭ്യർത്ഥിക്കുന്ന ഏത് കത്തും തീരുമാനത്തിന്റെ ലംഘനമാണെന്ന് സിവിൽ സർവ്വീസ് ബ്യൂറോ വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ളിൽ  കുവൈത്തിവത്കരണം എല്ലാ സർക്കാർ ഏജൻസികളും നടപ്പാക്കണമെന്നായിരുന്നു തീരുമാനം. അനുവദിച്ച സമയം ഈ വർഷം അവസാനിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News