കൊവിഡ് വാക്സിനേഷനിൽ വൻ കുതിപ്പ്; കുവൈത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നു

  • 23/03/2022

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിനേഷൻ വമ്പൻ നേട്ടം സ്വന്തമാക്കി കുവൈത്ത്. കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കടന്നതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 110,500 പേരാണ് ഇതുവരെ മൂന്നാം ഡോസ് എടുത്തിട്ടുള്ളത്. അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചത് ജനസംഖ്യയുടെ 83.7 ശതമാനം പേരാണ്,  അതായത് 3,383,034 പേർ രണ്ട് ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു. ആരോ​ഗ്യ മന്ത്രാലയ വെബ്സൈറ്റ് പ്രകാരം ആദ്യ ഡോസ് വാക്സിൻ 3,409,165 പേർ എടുത്തിട്ടുണ്ട്, അതായത് ജനസംഖ്യയുടെ 87 ശതമാനം.

കുട്ടികളിലെ വാക്സിനേഷനും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിലെ വാക്സിനേഷനാണ് പുരോ​ഗമിക്കുന്നത്. ഇതുവരെ ഈ പ്രായവിഭാ​ഗത്തിലുള്ള 40,000 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. ഫെബ്രുവരി മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഏപ്രിൽ ആദ്യ ആഴ്ച മുതൽ ആദ്യ ഡോസ് എടുത്ത കുട്ടികൾക്ക് രണ്ടാം ഡോസ് നൽകാനാണ് മന്ത്രാലയം തയാറെടുക്കുന്നത്. രണ്ട് ഡോസുകൾക്കുമിടയിൽ എട്ടാഴ്ചയാണ് സമയം വേണമെന്നാണ് നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News