കുവൈത്തിൽ 68 ശതമാനം സ്ത്രീകളും മാനസിക ഉത്കണ്ഠ അനുഭവിച്ചു; പഠന റിപ്പോർട്ട് പുറത്ത്

  • 23/03/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികൾ സ്ത്രീകളിൽ ​ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാണമായിട്ടുണ്ടെന്ന് പഠനം. മാനസിക ഉത്കണ്ഠയും ഭയവും കൂടുതലായി സ്ത്രീകളിൽ ബാധിക്കപ്പെട്ടുവെന്നാണ് പഠനം പറയുന്നത്. ഏകദേശം 68 ശതമാനം സാമ്പിൾ അംഗങ്ങൾക്കിടയിൽ ഉത്കണ്ഠയുടെ തോത് വർദ്ധിച്ചു. കൂടാതെ, ഏകദേശം 59 ശതമാനം പേർക്ക് വൈറസ് സമ്പർക്കം ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട ഉത്കണ്ഠയും അനുഭവപ്പെട്ടുതായി പഠനം വ്യക്തമാക്കുന്നു.

കുവൈത്ത് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസേർച്ചിലെ ​ഗവേഷകരായ ഡോ. ഫൗസി അൽ ഷമി, സലാഹ് അൽ ഹസൻ എന്നിവരാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്. 53 ശതമാനം സ്ത്രീ തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥിനികൾക്കിടയിലും ജോലി നഷ്ടമാകുമെന്നും വരുമാനം നഷ്ടമാകുമെന്നുമുള്ള ഭയമുണ്ടായി. ദി ഇംപാക്ട് ഓഫ് കൊവിഡ് 19 എപ്പിഡമിക് ഓൺ വിമൻസ് റൈറ്റ്സ് ഇൻ കുവൈത്ത് എന്ന പേരിലാണ് പഠനം നടന്നത്. ‌‌

ആരോഗ്യ പരിപാലന നയങ്ങളോടുള്ള വിശ്വാസമില്ലായ്മയും സർക്കാരിന്റെയും ജോലിസ്ഥലങ്ങളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും നയങ്ങളും നടപടികളും കൂടാതെ, കുടുംബാംഗങ്ങളുടെ പരിചരണത്തിന്റെ വർദ്ധിച്ച ഭാരം, വീട്ടുചുമതലുകൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും സ്ത്രീകൾ പ്രകടിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News