റമദാന് മുന്നോടിയായി ഷുവൈക്കിൽ പരിശോധന നടത്തി വാണിജ്യ മന്ത്രാലയം

  • 23/03/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി ഷുവൈക്കിൽ കർശന പരിശോധന നടത്തി വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി ഫഹദ് അൽ ഷാരിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിപണിയിൽ നിയമലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും കൃത്രിമമായി വില വർധിപ്പിക്കുന്നില്ലെന്ന് സ്ഥിരീകരിക്കാനുമായിരുന്നു പരിശോധന. നൂറുകണക്കിന് കിലോഗ്രാം മായം കലർന്ന നട്ട്സും കാപ്പിയും പിടിച്ചെടുത്തുതായി അധികൃതർ അറിയിച്ചു. ഉത്പന്നത്തിന്റെ വാലിഡിറ്റിയിൽ കൃത്രിമം കാണിച്ച കടയാണ് കണ്ടെത്തിയത്. ‌‌

ചില വിഭാ​​ഗം എണ്ണകൾക്ക് വില ഉയർത്തി വിൽക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അൽ ഷാരിയാൻ അറിയിച്ചു. റദമാൻ മാസത്തിൽ ആവശ്യമായ എല്ലാ ഉത്പന്നങ്ങളും വിപണയിൽ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റമദാൻ മാസത്തിന് മുന്നോടിയായുള്ള തിരക്ക് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും സമാന്തര മാർക്കറ്റുകളിലും അടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റദമാൻ മാസത്തോട് അനുബന്ധിച്ചുള്ള ഓഫറുകളും  നൽകി തുടങ്ങിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News